'ആ നിലപാട് നമുക്കില്ല’; കോണ്‍ഗ്രസ് എംപിമാരുടെ ശബരിമല‌ പ്രതിഷേധം വിലക്കി സോണിയ

sonia-sabarimala
SHARE

ശബരിമലവിഷയത്തിൽ പ്രതിഷേധത്തിനൊരുങ്ങിയ എംപിമാർക്ക് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിലക്ക്. സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്‍റില്‍ ബുധനാഴ്ച കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. എന്നാല്‍ ഈ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സോണിയ തടയുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 'ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യ'ത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ സോണിയ ഉടനടി ഇടപെടുകയായിരുന്നു.

പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാം. എന്നാല്‍ ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ എംപിമാര്‍ പ്രതിഷേധിക്കരുതെന്നും സോണിയ പറഞ്ഞു. കേരളത്തില്‍നിന്ന് ഏഴ് എംപിമാരാണ് കോണ്‍ഗ്രസിന് ലോക്സഭയിലുള്ളത്. യുവതീ പ്രവേശനത്തിന് പിന്നാലെ പ്രതിഷേധമായി കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്നലെ കരിദിനമാചരിച്ചിരുന്നു. ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടുള്ളത്. 

സംസ്ഥാനത്ത് ഇന്നലെ ഹര്‍ത്താലിന്‍റെ ഭാഗമായി വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

MORE IN INDIA
SHOW MORE