‘ആകാശത്തിന് കീഴിൽ മനുഷ്യനൊന്ന്’; പാ രഞ്ജിത്തിന്റെ വാനം ഫെസ്റ്റ് സമാപിച്ചു

ആകാശത്തിന് കീഴിൽ മനുഷ്യരൊന്നെന്ന ആശയവുമായി ചെന്നൈയിൽ സംവിധായകൻ  പാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വാനം ഫെസ്റ്റ്. മാർക്സും, അംബേദ്കറും, പെരിയോരും ചേർന്ന് നിൽക്കുന്ന സമത്വ സങ്കൽപത്തിലൂന്നിയുള്ള പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടി പുതുവർഷ പിറവിയോടെ സമാപിച്ചു.

പാ രജ്ഞിത്തും ജിഗ്നേഷ് മേവാനിയും ചേർന്ന് ചുവട് വച്ച, ജാതി രഹിത സമൂഹത്തിന്റെ മനോഹാരിതയിലേക്ക് ആളുകൾ ഒഴുകി എത്തി. ദളിത് രാഷ്ട്രീയത്തിന്റെ മൂർച്ചയുള്ള വാക്കുകളാണ് പാ രഞ്ജിത്ത് മുന്നോട്ട് വച്ചത്. സർഗാത്മകതയിലൂടെ ഒന്നിച്ചുള്ള മുന്നേറ്റങ്ങൾ വിജയം കാണുമെന്ന് ജിഗ്നേഷ് മേവാനി. നാടകം, നൃത്തം, പാവകളി, പുസ്തകോൽസവം, ചിത്രപ്രദർശനം തുടങ്ങി വിവിധ മാർഗങ്ങളിലൂടെ വാനം ഫെസ്റ്റ്  രാഷ്ട്രീയം പറഞ്ഞു.

 മാറ്റങ്ങൾക്കായുള്ള വലിയ സ്വപ്നങ്ങളുമായാണ് ഫെസ്റ്റ് സമാപിച്ചത്.