ഐഎസിൽ ചേരാൻ ആഹ്വാനവുമായി പോസ്റ്റര്‍; ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

isis-bjp
SHARE

ഐഎസിൽ ചേരാൻ ആഹ്വാനം ചെയ്ത് മരത്തിൽ പോസ്റ്റർ പതിച്ച ബിജെപി പ്രവർത്തകർ പിടിയിൽ. അസമിലെ സൽബാരി ജില്ലയിലാണ് ഭീകരാവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിൽ അംഗമാകാൻ ആഹ്വാനം ചെയ്ത് പോസ്റ്റർ പതിച്ചത്. എട്ട് ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. തപന്‍ബര്‍മന്‍, ദ്വിപ്ജ്യോതി തകുരിയ, സരോജ്യോതി ബൈഷ്യ, പല്‍ക് ബര്‍മന്‍, മോജാമില്‍അലി, മൂണ്‍അലി എന്നിവരാണ് പിടിയിലായത്. മതസ്പർദ്ദ വളർത്താനുള്ള നീക്കത്തിനെതിരെ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍തപന്‍മുന്‍കോണ്‍ഗ്രസ് കൌണ്‍സിലറും നിലവില്‍ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ്. കോഹത മേഖലയില്‍പാടത്തിന് സമീപം ഒരു മരത്തിലാണ് അറബി ഭാഷയില്‍ഐഎസില്‍ചേരാന്‍ആഹ്വാനം ചെയ്ത് ബാനര്‍കെട്ടിയിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ട ഗ്രാമവാസികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ബാനര്‍അഴിച്ചെടുത്തുകൊണ്ടുപോയി

MORE IN INDIA
SHOW MORE