നടൻ, നിർമാതാവ്, വ്യവസായി, സാമൂഹ്യപ്രവർത്തകൻ; വ്യത്യസ്ത റോളുകളിൽ ഡോ.എ.വി.അനൂപ്

dr-av-anoop
SHARE

സിനിമയും നാടകവും സാമൂഹ്യ പ്രവർത്തനങ്ങളുമൊക്കെയായി ചെന്നൈ മലയാളികൾക്കിടയിൽ സജീവമാണ് വ്യവസായി കൂടിയായ ഡോ.എ.വി.അനൂപ്. എ.വി.എ ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടറായ അനൂപ് , കാൻസറിനെതിരായ പോരാട്ടമടക്കമുള്ള നിരവധി മാതൃക പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്നയാൾ കൂടിയാണ്.

അതിൽ നിന്ന് സിനിമയിലേക്കെത്തി. നടനായും നിർമാതാവായും തിളങ്ങി. പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടായിരുന്നു മുന്നോട്ടുള്ള പ്രയാണം. മെഡിമിക്സ്, സഞ്ജീവനം, മേളം അങ്ങനെ പെരുമയുള്ള വ്യവസായ ശൃംഘലകൾ ഏറെയുണ്ടെങ്കിലും സിനിമയോടും നാടകത്തോടുമൊക്കെയുള്ള സ്നേഹം നിലനിർത്തുന്നു എന്നതാണ് ശ്രദ്ധേയം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സിനിമ സ്ക്രിപ്റ്റെഴുതി റിലീസ് ചെയ്തു എന്ന ഗിന്നസ് റെക്കോർഡും എ.വി.അനൂപ് നിർമ്മിച്ച വിശ്വഗുരു എന്ന ചിത്രത്തിനാണ്. 51 മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കി റിലീസ് ചെയ്തത്.സാമ്പത്തിക ലാഭം നോക്കി മാത്രം സിനിമ ചെയ്യാറില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകാൻ എന്നും ശ്രമിക്കാറുണ്ട്. ഗോധയും ഗപ്പിയുമെല്ലാം പരീക്ഷണ ചിത്രങ്ങളായിരുന്നു. പക്ഷേ അത് ജനം ഏറ്റെടുത്തു. 

ചെന്നൈയിൽ എത്തിയതു മുതൽ മലയാളി സംഘടനകളുമായി ചേർന്ന് പ്രവർത്തനം തുടങ്ങി. അഖിലേന്ത്യ മലയാളി സംഗമം നടത്താൻ നേതൃത്വം നൽകി. ചെന്നൈ പ്രളയ സമയത്ത് സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങി. നേത്രദാനം പ്രോത്സാഹിപ്പിക്കുന്ന വിപ്ലവകരമായ പദ്ധതിക്ക് തുടക്കമിട്ടു. അങ്ങനെ നീളുന്നു സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങൾ.

മലയാളിയിലൂടെ രാജ്യത്തിന് ഒളിമ്പിക് മെഡൽ എന്ന ലക്ഷ്യത്തോടെ തൊടുപുഴയിൽ നടത്തുന്ന പരിശീലന കേന്ദ്രം കായിക മേഖലയ്ക്ക് മുതൽകൂട്ടാവും എന്നാണ് ഡോ എ.വി അനൂപ് വിശ്വസിക്കുന്നത്. കാൻസർ തുടച്ചു നീക്കുന്നതിനെതിരായുള്ള പോരാട്ടത്തിനും അദ്ദേഹം നേതൃത്വം കൊടുത്തു വരികയാണ്.

തിരക്കുകൾക്കിടയിലും കഴിഞ്ഞ വർഷം അഞ്ച് നാടകങ്ങൾ ചെയ്തു എന്നത് തന്നെ നാടകത്തോടുള്ള സ്‌നേഹത്തിന്റെ ആഴം വിളിച്ചോതുന്നതാണ്. നാടകങ്ങളിലേക്ക് പുതിയ തലമുറ കടന്നുവരും എന്ന ഉറച്ച വിശ്വാസം നാടക പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നുണ്ട്‌.ഇതിനൊക്കെയിടയിൽ  ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സമയം കണ്ടെത്തുന്നു എന്നതും ഡോ.എ.വി.അനൂപിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്ന ഘടകമാണ്.

MORE IN INDIA
SHOW MORE