കര്‍ണാടകയില്‍ പത്രിക നല്‍കാന്‍ സിപിഎമ്മിന്‍റെ കൂറ്റന്‍ റാലി; ചിത്രങ്ങള്‍

cpm-rally-t
SHARE

കര്‍ണാടക തിരഞ്ഞെടുപ്പില്‍ സിപിഎം ചിത്രത്തിലില്ലെന്ന് പരിഹസിക്കുന്നവര്‍ക്ക് ഇതാ ഒരു ‘ചെറിയ’ വലിയ മറുപടി. ഈ മാസം മെയ് 12ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേഗേപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ആയിരങ്ങള്‍ പങ്കെടുത്ത റാലി സംഘടിപ്പിച്ചാണ് പാര്‍ട്ടി കരുത്ത് കാട്ടിയത്. റാലിയില്‍ ചുവപ്പുമേന്തി ആയിരത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. 

1994, 2004 വര്‍ഷങ്ങളില്‍ ബേഗേപ്പള്ളിയെ പ്രതിനിധീകരിച്ചത് റെഡ്ഡിയാണ്. 2013ല്‍ പക്ഷേ പരാജയമായിരുന്നു ഫലം. ഇക്കുറി ഒരാളെങ്കിലും കന്നട നിയമസഭയില്‍ വേണം എന്ന ഉറച്ച തീരുമാനത്തിലാണ് പാര്‍ട്ടി എന്ന് റാലിയില്‍ നിന്ന് വ്യക്തം.

19 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ കൂട്ടിനുണ്ട്. നാല് മണ്ഡലങ്ങളില്‍ സിപിഐയും മത്സരിക്കുന്നു. മറ്റിടങ്ങളില്‍ ബിജെപിയെ തോല്‍പിക്കുന്ന നിലപാട് കൈക്കൊള്ളും എന്നാണ് സൂചന.  

MORE IN INDIA
SHOW MORE