E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ദേശീയഗാനത്തോട് അനാദരം: ഒരാഴ്ചത്തേക്ക് പതാക ഉയർത്തി ദേശീയ ഗാനാലാപനം ‘ശിക്ഷ’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

national-anthem
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേശീയഗാനത്തോട് അനാദരം കാട്ടിയെന്ന കേസിൽ ജാമ്യമെടുക്കാനെത്തിയ ഡോക്ടറോട് ഒരാഴ്ച ആശുപത്രിക്കു മുന്നിൽ ദേശീയ പതാക ഉയർത്താനും ദേശീയ ഗാനം ചൊല്ലി അഭിവാദ്യം ചെയ്യാനും മദ്രാസ് ഹൈക്കോടതി ഉത്തരവ്.

വെല്ലൂരിനു സമീപം ആമ്പൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. എ. കെന്നഡിക്കാണു മദ്രാസ് ഹൈക്കോടതിയുടെ അപൂർവ ‘ശിക്ഷ.’ ദിവസവും രാവിലെ പത്തിനു പതാക ഉയർത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസിനു ജഡ്ജി നിർദേശവും നൽകി. ഉത്തരവിനെ തുടർന്നു ഡോക്ടർ ഇന്നലെ ആശുപത്രിവളപ്പിൽ പതാക ഉയർത്തി.

സ്വാതന്ത്ര്യദിനത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ കെന്നഡി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു കാട്ടി മുൻ നഗരസഭാംഗം പരാതി നൽകുകയായിരുന്നു.