E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

സായുധസേനകള്‍ക്കായിരിക്കും പ്രഥമപരിഗണനയെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിരോധമേഖയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് പ്രതിരോധമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമന്‍. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളുടെ നിര്‍മ‍ാണത്തിന് മേയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രതിരോധമന്ത്രാലയത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റത്. 

ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധമന്ത്രിയാകുന്ന ആദ്യ വനിത. പ്രതിരോധമന്ത്രാലയത്തിന്‍റെ പൂര്‍ണ ചുമതല വഹിക്കുന്ന ആദ്യ വനിത. ഒട്ടേറെ വിശേഷണങ്ങള്‍ക്കൊപ്പമാണ് നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ ചുമതലയേറ്റത്. 

 സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയും സാങ്കേതികമായി നവീകരിക്കുമെന്നും ചുമതലയേറ്റശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. സൈന്യത്തിന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും കൂടെയുണ്ടാകും. അവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും പ്രഥമപരിഗണന ഉണ്ടായിരിക്കും. വെല്ലുവിളി നിറഞ്ഞ പ്രതിരോധമന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിര്‍മല സീതാരാമന്‍ നന്ദി പറഞ്ഞു. 

വിരമിച്ച സൈനികര്‍ക്കും മരിച്ച സൈനികരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കുമുള്ള സാമ്പത്തിക സഹായം ചുമതലയേറ്റെടുത്തതിനു പിന്നാലെ കേന്ദ്രമന്ത്രി അനുവദിച്ചു. സൈനികപതാക ദിന ഫണ്ടില്‍ നിന്നും 13 കോടിയുടെ സഹായധനമാണ് അനുവദിച്ചത്. അതേസമയം, കേന്ദ്രസര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി പ്രതികരിച്ചില്ല.