E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

നിര്‍മല സീതാരാമന് പ്രതിരോധമന്ത്രാലയത്തിന്‍റെ ചുമതല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമന് സുപ്രധാനമായ പ്രതിരോധമന്ത്രാലയത്തിന്‍റെ ചുമതല. ടൂറിസം സ്വതന്ത്ര ചുമതലയും െഎ.ടി സഹമന്ത്രി പദവിയുമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിച്ചത്. പിയൂഷ് ഗോയലാണ് പുതിയ റിയല്‍വേമന്ത്രി. ഒന്‍പത് പുതുമുഖങ്ങള്‍ സഹമന്ത്രിമാരായപ്പോള്‍ സഹമന്ത്രിമാരായിരുന്ന നാലുപേര്‍ക്ക് കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടി. 

ഇന്ദിരാ ഗാന്ധിക്കുശേഷം പ്രതിരോധമന്ത്രിയാകുന്ന ആദ്യ വനിതയായ നിര്‍മല സീതാരാമന്‍ സ്ഥാനലബ്ധിയോടെ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ളമന്ത്രിസഭാ സമിതിയില്‍ അംഗമാകുകയാണ്. വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് സമിതിയിലുള്ള മറ്റൊരു വനിത. അവസാനത്തെ ആളായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തില്‍ 

കാബിനറ്റ് സ്ഥാനം കിട്ടിയ ധര്‍മ്മേന്ദ്ര പ്രധാന് നൈപുണ്യ വികസനമന്ത്രാലയത്തിന്‍റെ ചുമതലകൂടി ലഭിച്ചു. മുക്താര്‍ അബാസ് നഖ്്വി ന്യൂനപക്ഷകാര്യമന്ത്രാലയത്തിന്‍റെ കാബിനറ്റ് റാങ്കുള്ള മന്ത്രിയായി. സുരേഷ് പ്രഭു വാണിജ്യ വ്യവസായ മന്ത്രിയായി. ഉമ ഭാരതിയില്‍ നിന്ന് ഗംഗാ പുനരുജ്ജീവനത്തിന്‍റെയും ജലവിഭവത്തിന്‍റെയും ചുമതല നിതിന്‍ഡ ഗഡ്കരിക്ക് നല്‍കി. ആര്‍ കെ സിങാണ് ഉൗര്‍ജമന്ത്രി. വിജയ് ഗോയലില്‍ നിന്ന് കായികമന്ത്രിലയത്തിന്‍റെ ചുമതല രാജ്്വര്‍ദ്ധന്‍ സിങ് റാത്തോഡിനെ ഏല്‍പ്പിച്ചു. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഹര്‍ദീപ് സിങ് പുരിക്ക് നഗരകാര്യം, ഭവനനിര്‍മ്മാണം എന്നിവയുടെ ചുമതലയാണ്. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത സഹമന്ത്രിമാരില്‍ ശിവ് പ്രതാപ് ശുക്ല ധനകാര്യം, വിരേന്ദ്ര കുമാര്‍ വനിത ശിശുക്ഷേമം, അനന്ത് കുമാര്‍ ഹെഗ്ഡെ നൈപുണ്യവികസനം, അശ്വനി ചൗബേ ആരോഗ്യം, കുടുംബക്ഷേമം, ഗജേന്ദ്ര ശെഖാവത്ത് കൃഷി, സത്യപാല്‍ സിങ് മാനവവിഭവശേഷി എന്നിങ്ങിനെയാണ് വകുപ്പ് വിഭജനം. വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ ചുമതല സ്മൃതി ഇറാനിയില്‍ തന്നെ നിലനിര്‍ത്തി