E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രണോയ് റോയിക്കെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്‍ ‍.ഡി.ടി.വി. സഹസ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു. സ്വകാര്യ ബാങ്കില്‍നിന്നെടുത്ത 396 കോടിയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന പരാതിയിലാണ് നടപടി. പ്രണോയ് റോയിയുടെ ഡല്‍ഹിയിലെ വസതി അടക്കം നാലിടങ്ങളില്‍ സി.ബി.ഐ. പരിശോധന നടത്തുകയാണ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ച് വേട്ടയാടാനുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്ന് എന്‍ ഡി ടിവി പ്രസ്താവനയില്‍ വ്യക്തമാക്കി. 

ആര്‍. ആര്‍.പി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രാധിക റോയ് പ്രണോയ് റോയ് ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി സ്വകാര്യ ബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് ആരോപണം. പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കുമെതിരെ കേസെടുത്ത സി.ബി.ഐ. ഡല്‍ഹി, ഡെറോഡൂണ്‍ അടക്കം നാലിടങ്ങളില്‍ പരിശോധന തുടരുകയാണ്. നിലവില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പും എന്‍ ഡി ടിവിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. വിദേശനാണയവിനിമയച്ചട്ടങ്ങള്‍ ലംഘിച്ച് രണ്ടായിരത്തിമുപ്പത് കോടിരൂപയുടെ ഇടപാട് നടത്തിയെന്ന ആക്ഷേപത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം. അഞ്ഞൂറ് കോടിയോളംരൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില്‍ ആദായനികുതിവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് എന്‍ ഡിടിവിയെയും പ്രമോട്ടര്‍മാരെയും ഉപദ്രവിക്കാനും ജനാധിപത്യത്തെ ഇല്ലായ്മചെയ്യാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് എന്‍ ഡിടിവി പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രണോയ് റോയിക്കും ഭാര്യക്കും പിന്തുണയുമായി എന്‍ ഡിടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തി. മാധ്യമരംഗത്തെ സ്വതന്ത്രശബ്ദങ്ങള്‍ ഇല്ലാതാക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്ന് എന്‍ഡിടിവി മാേനജിങ് എഡിറ്റര്‍ ശ്രീനിവാസന്‍ ജെയിനും എഡിറ്റോറിയല്‍ ഡയറക്ടര്‍ സോണിയ സിങ്ങും എക്സിക്യൂട്ടീവ് എഡിറ്റര്‍ നിഥി റാസ്ദാനും വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും പ്രണോയ് റോയിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന എന്‍ ഡിടിവിയുടെ ആരോപണം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡും നിഷേധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :