കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി

fire-force1
SHARE

കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി. ഭരണനിർവഹണ, സാങ്കേതിക വിഭാഗം ഡയറക്ടർമാരെ സ്ഥാനത്തുനിന്നു ഒഴിവാക്കിയതിനു പുറമേ രണ്ടു ഓഫിസുകളും സേനാ ആസ്ഥാനത്തു നിന്നു മാറ്റി. വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ നടപടി കടുപ്പിച്ചത്. 

ഫയർഫോഴ്സ് ആസ്ഥാനത്തെ അധികാര കേന്ദ്രങ്ങളായ സാങ്കേതിക വിഭാഗം ഡയറക്ടർ ഇ.ബി.പ്രസാദും ഭരണനിർവഹണ ഡയറക്ടർ ജോ കുരുവിളെയുമാണ് കൈക്കൂലിക്കേസിൽ നടപടി നേരിട്ടത്. ഈ രണ്ടു ഓഫിസുകളും എറുണാകുളത്തേക്കും കോട്ടയത്തേക്കും മാറ്റി. ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി സുബ്രദോവിശ്വാസാണ് ഇരുവരേയും മാറ്റക്കൊണ്ട് ഉത്തരവിറക്കിയത്. പകരം ചുമതല എറണാകുളം ,കോട്ടയം ഡിവിഷണൽ ഓഫിസർമാർക്ക് നൽകി. 

അഗ്നിശമന സുരക്ഷാ അനുമതിക്കായി സേനാ ആസ്ഥാനത്ത് പരക്കെ കൈക്കൂലി വാങ്ങുന്നു എന്ന ആരോപണം ശരിവെയ്ക്കുന്നതാണ് നടപടി. ഇതിനായി പ്രവർത്തിക്കുന്ന ഏജന്റുമാരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട് 

തിരുവനന്തപുരത്തും കൊച്ചിയിലും പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനം അഗ്നിശമന സുരക്ഷാ അനുമതിക്കായി സമീപിച്ചപ്പോൾ മുപ്പത്തി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർ തമ്മിൽ കൈക്കൂലി പങ്കിട്ടെടുക്കുന്നതിലെ തർക്കമാണ് സംഭവം പുറത്തെത്തിച്ചത്. ഇതോടെ അന്വേഷണത്തിനു ഉത്തരവിട്ടു.എന്നാൽ ആദ്യം പൂഴ്ത്തിയ അന്വേഷണ റിപ്പോർട്ട് ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റ ശേഷമാണ് സർക്കാരിലേക്ക് കൈമാറിയത്.കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി കൂടി നിർദേശിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ കസേര തെറിച്ചത്. വകുപ്പ് തലത്തിൽ നടപടി വരുന്നതോടെ കൂടുതൽ പേരുടെ മേൽ പിടിവീഴും 

MORE IN BREAKING NEWS
SHOW MORE