അബുദാബി ലുലുഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നരക്കോടി തട്ടി; കണ്ണൂര്‍ സ്വദേശിക്കെതിരെ പരാതി

അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ കടന്നുകളഞ്ഞതായി പരാതി. അൽ ഖാലിദിയ മാളിലെ ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സ്വദേശി  മുഹമ്മദ് നിയാസിനെതിരെയാണ്  സ്ഥാപനം അബുദാബി പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് വരാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ  അന്വേഷണം ആരംഭിച്ചത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ  ക്യാഷ് ഓഫിസിൽ ആറുലക്ഷം ദിർഹത്തിൻ്റെ കുറവ് കണ്ടെത്തി.  ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട്  നിയാസിന് സാധാരണ രീതിയിൽ  യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് നിയാസ് ജോലി ചെയ്തിരുന്നത്. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും ഒപ്പം അബുദാബിയിൽ ആയിരുന്നു താമസം. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങി. എംബസി മുഖാന്തിരം  നിയാസിനെതിരെ കേരള പൊലീസിലും  ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Abudhabi Lulu hyper market complaint against Kannur native