കടല്‍ കടന്നും വോട്ട് തേടല്‍; ഗൾഫ് നാടുകളിലെത്തി സ്ഥാനാർഥികൾ

shafi-UAE
SHARE

പ്രവാസി വോട്ട് തേടി സ്ഥാനാർഥികൾ ഗൾഫിലെത്തി തുടങ്ങി. വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലാണ് ആദ്യമെത്തിയത്. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

പ്രവാസികളുടെ വോട്ട് ആഭ്യർഥിച്ച് യുഎഇയിൽ എത്തിയ ആദ്യ സ്ഥാനാർഥിയാണ് ഷാഫി പറമ്പിൽ. വടകര മണ്ഡലത്തിലെ യുഡിഎ സ്ഥാനാർഥിക്ക് ഗംഭീരവരവേൽപ്പാണ് കോണ്ഗ്രസ് പോഷക സംഘടനയായ ഇന്ക്കസിന്റെയും ലീഗ് സംഘടനാ കെഎംസിസി യുടെയും നേതൃത്വത്തിൽ ഒരുക്കിയത്. യുഎഇയിലെ വിവിധയിടങ്ങളിൽ നിന്ന് നൂറുകണക്കിന് വടകരക്കാരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്

പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും നേരിടുന്ന പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും ഷാഫിയുടെ ഉറപ്പ്. അതേസമയം പ്രവാസികൾക്ക് സുഗമമായി വോട്ട് ചെയ്ത് മടങ്ങാൻ വിമാനം ചാർട്ട് ചെയ്യുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു. യുഎഇയിലെ പരിപാടി കഴിഞ്ഞ് ദോഹയിലെ പ്രവാസികളെ കാണാനാണ് ഷാഫിയുടെ യാത്ര. കൂടുതൽ സ്ഥാനാർഥികൾ അടുത്ത ദിവസങ്ങളിൽ ഗൾഫ് നാടുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

MORE IN GULF
SHOW MORE