റമസാൻ മാസം: അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്

kuwait-3
SHARE

റമസാൻ മാസത്തോട് അനുബന്ധിച്ച് അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്. ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസം നിയമവിധേയമാക്കാനും മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്.  മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ്.  

നിശ്ചിതകാലയളവിനുള്ളിൽ  നിയമലംഘകർ  രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാർ പിഴ അടയ്ക്കേണ്ടിവരും. രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ കുവൈത്തിലേക്ക് മടങ്ങാനും അനുമതി നൽകി. രാജ്യത്ത് മലയാളികൾ ഉൾപ്പെടെ ഒന്നരലക്ഷത്തിനടുത്ത് അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്ക്.  

3-month amnesty for visa violators

MORE IN GULF
SHOW MORE