369ല്‍ നിന്ന് അന്തിമപട്ടികയിലേക്ക്; അവാര്‍ഡിനരികെ ‘ഭൂതങ്ങൾ’

bhoothangal
SHARE

യുഎഇയിലെ  പ്രവാസി മലയാളി കൂട്ടായ്മയായ ഓർമയുടെ നാടകം മഹീന്ദ്ര എക്സലൻസ് ഇൻ തീയറ്റർ അവാർഡ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓർമയുടെ ദുബായ് ചാപ്റ്റർ അവതരിപ്പിക്കുന്ന ‘ഭൂതങ്ങൾ’ എന്ന നാടകമാണ് അന്തിമ പട്ടികയിൽ ഇടംനേടിയത്. 

അത്യാഗ്രഹത്തിന്റെ ഊരാക്കുടുക്കിൽ ബന്ധങ്ങളെ മറന്നു പോകുന്ന ഒരു മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ഭൂതങ്ങൾ. മജു സംവിധാനം ചെയ്ത്  2022  ൽ  പുറത്തിറങ്ങിയ  "അപ്പൻ "  എന്ന സിനിമയാണ് ഒ.ടി.  ഷാജഹാൻ  ഭൂതങ്ങൾ എന്ന പേരിൽ നാടകമാക്കിയത്. പ്രവാസത്ത് പലയിടങ്ങളിൽ ജീവിച്ച് പല ജോലികൾ ചെയ്യുന്ന 33 പേരുടെ നാടകത്തോടുള്ള അഭിനിവേശവും കഠിനാധ്വാനമാണ് ഭൂതങ്ങൾ.  അബുദാബിയിൽ നടന്ന ഭരത് മുരളീ നാടകോൽസവത്തിൽ  മികച്ച നാടകം, സംവിധായകൻ എന്ന ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു ഭൂതങ്ങൾ.

മഹീന്ദ്ര എക്സലൻസ് ഇൻ തീയറ്റർ അവാർഡ്സിലേക്ക് അപേക്ഷിച്ച 369 നാടകങ്ങളിൽ നിന്നാണ് ഭൂതങ്ങൾ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. 2024ലെ ഏറ്റവും മികച്ച നിർമാണം, സംവിധാനം, രംഗപടം, ദീപവിതാനം,  തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് നാടകം തിരഞ്ഞെടുക്കപ്പെട്ടത്.  ഈ മാസം 16ന് ന്യൂ ഡൽഹിയിലെ ശ്രീറാം സെന്ററിൽ നാടകം അവതരിപ്പിക്കും. 20നാണ് ഫലപ്രഖ്യാപനം.

Bhoothangal short listed for mahindra excellence in theatre awards.

MORE IN GULF
SHOW MORE