ഒമാനില്‍ ന്യുമോണിയ ബാധിച്ച് മലയാളിയായ എട്ട് വയസുകാരി മരിച്ചു

kid-oman
SHARE

ഒമാനിൽ ന്യൂമോണിയ ബാധിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സമീറിന്റെയും ജാസ്മിനിന്റെയും മകൾ സഫ്വാ സമീർ  ആണ് മരിച്ചത്. സൂർ ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.  ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു സഫ്വാ ഇന്നലെ രാവിലെയാണ് മരിച്ചത്. കബറടക്കം സൂറിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

An eight-year-old Malayali girl died of pneumonia in Oman

Community-verified icon

MORE IN GULF
SHOW MORE