സൊമാലിയ മിലിട്ടറി ക്യാംപ് ആക്രമണം; നാല് യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു

somalia-soldier
SHARE

സൊമാലിയയിലെ മിലിട്ടറി ക്യാംപിലെ ആക്രമണത്തിൽ യുഎഇയുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ബഹ്‌റൈന്‍ പ്രതിരോധ സേന ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സൊമാലിയയിൽ കൊല്ലപ്പെട്ട മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ അബുദാബിയിലെ അൽ ബതീൻ വിമാനത്താവളത്തിൽ എത്തിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് യുഎഇയിൽ ചികിൽസയിൽ ആയിരുന്ന സൈനികനാണ് മരിച്ച നാലാമനെന്ന് മന്ത്രാലയം വ്യക്തമാക്കി.

ശനിയാഴ്ച രാത്രി സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ജനറല്‍ ഗോര്‍ഡന്‍ സൈനിക താവളത്തിലാണ് ആക്രമണം ഉണ്ടായത്.  സൊമാലിയന്‍ സായുധ സേനയിലെ സൈനികര്‍ക്ക് , യുഎഇ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി വന്നിരുന്നു. ഇതിനിടെയാണ് സംഭവമെന്ന് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കാൻ സോമാലിയൻ സർക്കാരുമായി യുഎഇ ഏകോപനവും സഹകരണവും തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു

MORE IN GULF
SHOW MORE