ഗാസയുടെ പുനർ നിർമ്മാണം; അൻപത് ലക്ഷം ഡോളര്‍ കൂടി പ്രഖ്യാപിച്ച് യുഎഇ

gaza
SHARE

ഗാസയുടെ പുനർ നിർമ്മാണത്തിനായി അൻപത് ലക്ഷം ഡോളറിന്റെ ധനസഹായം കൂടി പ്രഖ്യാപിച്ച് യുഎഇ. യുഎൻ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി ഷൈഖ് അബ്ദുള്ള ബിൻ സായിദ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ആശുപത്രി നിർമാണത്തിനും, മരുന്നും ഭക്ഷണവും അടക്കമുള്ള അവശ്യസാധനങ്ങളുടെ വിതരണം തുടങ്ങിയവയ്ക്കെല്ലാം നേരത്തെ യുഎഇ സഹായം നൽകിയിരുന്നു. ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണെന്നും പലസ്തീൻ ജനതയ്ക്ക് ചികിൽസ അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കൂടിക്കാഴ്ചയിൽ യുഎഇ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

UAE allocates $5M to support UN’s humanitarian efforts in Gaza

MORE IN GULF
SHOW MORE