ഈ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇയില്‍ വീസ ഓൺ അറൈവല്‍; സൗകര്യമൊരുക്കി എമിറേറ്റ്സ് എയർലൈൻസ്

emirates-airlines
SHARE

ഇന്ത്യൻ പാസ്പോർട് ഉടമകൾക്ക് യുഎഇയിലേക്ക് പ്രീ അപ്രൂവുഡ് വീസ ഓൺ അറൈവൽ സൗകര്യം പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. അമേരിക്കയിലേക്ക് ആറ് മാസമെങ്കിലും കാലാവധിയുള്ള വീസ ഉള്ളവർക്കും യുഎസ് ഗ്രീൻ‍ കാർഡ്, യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യു.കെ. റസിഡൻസി ഉള്ള ഇന്ത്യൻ പാസ്പോർട് ഉടമകൾക്കാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ദുബായ് വീസ പ്രോസസിങ് സെന്റർ നൽകുന്ന 14 ദിവസത്തെ സിംഗിള്‍ എൻട്രീ വീസയാണ് ഇത്. ദുബായിൽ എത്തിയാൽ ക്യൂ ഒഴിവാക്കി യാത്രക്കാർക്ക് കസ്റ്റംസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും. അതേസമയം ജിഡിആർഎഫ്എയുടെ സമ്പൂർണ വിവേചനാധികാരത്തിലാണ് വീസ അനുവദിക്കുന്നതെന്നും എമിറേറ്റ് വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് എയർലൈനിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി യുഎഇ വീസയ്ക്ക് അപേക്ഷിക്കാം.  

Emirates Airlines announced pre-approved visa on arrival facility for Indian passport holders to UAE.

MORE IN GULF
SHOW MORE