muscat-fire

TAGS

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖിലുണ്ടായാ തീപിടിത്തത്തില്‍ 20ഓളം കടകള് കത്തിനശിച്ചു‍. തീപിടിത്തത്തില്‍ കത്തിനശിച്ച കടകളില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തം.

തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അഗ്‌നിശനമ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്.

തീപിടിത്തത്തിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല. സൂഖിലെ കടകള്‍ അടച്ചിട്ടിരുന്ന സമയമാണ് തീപിടിത്തം ഉണ്ടായത് എന്നതിനാല്‍ ആളപായവും വന്‍ ദുരന്തവും ഒഴിവായി.  നിരവധി കടകളും ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തിനശിച്ചവയില്‍ പെടുന്നു. ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടം കണക്കാക്കുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. റമസാന്‍ വിപണി പ്രതീക്ഷിച്ച് സാധനങ്ങള്‍ ഇറക്കിയിരുന്നതെല്ലാം കത്തിനശിച്ചു.

Fire broke out in seeb market muscat