abu-dhabi

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം നിലനിർത്തി യുഎഇ തലസ്ഥാനമായ അബുദാബി. സുരക്ഷ, ജീവിതചെലവ്, മലിനീകരണം, കുറ്റകൃത്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ഏറ്റവും സുരക്ഷിത നഗരമായി ഓൺലൈൻ ഡേറ്റ ബേസായ നംബ്യോ അബുദാബിയെ തിരഞ്ഞെടുത്തത്. 329 നഗരങ്ങളിൽ നിന്നാണ് അബുദാബി ഒന്നാം സ്ഥനം നിലനിർത്തിയത്. 2017 മുതൽ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം നിലനിർത്തിപോരുകയാണ് അബുദാബി.

 

മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി,, പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുന്നതിൽ എമിറേറ്റിന്റെ നേതൃപാഠവമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു. തായ്വാനിലെ തായ്പെ ആണ് രണ്ടാം സ്ഥാനത്ത്. ദോഹ മൂന്നാം സ്ഥാനത്തും അജ്മാൻ, ദുബായ് എന്നീ എമിറേറ്റുകൾ നാലും അഞ്ചും സ്ഥാനത്തുമാണ്. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഗൾഫ് നഗരങ്ങളായ റാസ് അൽ ഖൈമയും മസ്കത്തും ഉൾപ്പെടും.   

Abu Dhabi named world's safest city in 2024