ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിര്‍

temple-abudhabi-26
SHARE

ഉദ്ഘാടനത്തിനൊരുങ്ങി മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം. യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ പണി അവസാനഘട്ടത്തിലാണ്. ഏറെ പ്രത്യേകതകളുള്ള ശിലാക്ഷേത്രം അടുത്തമാസം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.  

ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ് ഇവിടെ. അബുദാബിയിലെ അൽ റഹ്ബ പ്രദേശത്ത് സർക്കാർ സൗജന്യമായി നൽകിയ ഇരുപത്തിയേഴ് ഏക്കർ സ്ഥലത്താണ് ബിഎപിഎസ് ഹിന്ദു മന്ദിർ നിർമിച്ചിരിക്കുന്നത്.യുഎഇയിലെ ഏഴ് എമിറേറ്റുകൾ എന്ന പോലെ ഏഴ് കൂറ്റൻ ഗോപുരങ്ങളോടെയാണ് ക്ഷേത്രം നിർമിക്കുന്നത്. ഏഴ് പ്രതിഷ്ഠകളുമായി ബന്ധപ്പെട്ട കഥകൾ ക്ഷേത്ര ഭിത്തികളിൽ കൊത്തിവച്ചത് കാണാം. 

രാജസ്ഥാനത്തിലെ പിങ്ക് സാൻഡ് സ്റ്റോണും ഇറ്റലിയിൽ നിന്നുള്ള മാ‍ർബിളും ഉപയോഗിച്ചാണ് നിർമാണം. ഫെബ്രുവരി 14ന് പൂജാകർമങ്ങളോടെ ക്ഷേത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും പ്രവേശനം. തുടർന്നുള്ള ദിവസങ്ങളിൽ  ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം നടത്താം. 

Inauguration of BAPS Hindu temple in Abu Dhabi

MORE IN GULF
SHOW MORE