സൗദിയിൽ 69 തിയറ്ററുകള്‍‍; സിനിമാവ്യവസായത്തിൽ വൻ കുതിച്ചുകയറ്റം

saudi-film
SHARE

സൗദിയിൽ സിനിമാവ്യവസായത്തിൽ വൻ കുതിച്ചുകയറ്റം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിനിമാടിക്കറ്റുകളുടെ മൊത്ത വിൽപന 180 കോടി റിയാൽ കവിഞ്ഞതായി പ്രാദേശിക മാധ്യമ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മാത്രം 1 കോടി 70 ലക്ഷം ടിക്കറ്റുകളാണ് വിൽപന നടത്തിയത്.   

saudi-one

രാജ്യത്തുടനീളമുള്ള 69 തീയറ്ററുകളിലായി 627  സ്ക്രീനുകളുണ്ട് ഇപ്പോൾ. സൗദി സിനിമകളുടെ ബോക്‌സ് ഓഫീസ് പ്രകടനങ്ങളെക്കുറിച്ചുള്ള ഓൺലൈൻ മീറ്റിങ്ങിലാണ് കണക്കുകൾ പങ്കുവച്ചത്. സിനിമാ വ്യവസായത്തിൽ നിക്ഷേപം ആകർഷിക്കുന്ന തരത്തിൽ രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഉൾപ്പെടെ ചർച്ചയായി.  നാല് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2018ൽ തീയറ്ററുകൾ വീണ്ടും തുറന്നതോടെയാണ് സൗദിയിലെ സിനിമാ മേഖല ഗണ്യമായി വളർന്നത്. 

69 theatres in Saudi Arabia, A huge boom in the film Industry

MORE IN GULF
SHOW MORE