ചിത്രം:X

ചിത്രം:X

  • അപകടമുണ്ടായത് വെള്ളിയാഴ്ച
  • എച്ച്എംഎസ് ചിഡിങ്ഫോള്‍ഡും എച്ച്എംഎസ് ബാങ്കോറുമാണ് അപകടത്തില്‍പ്പെട്ടത്
  • അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് റോയല്‍ നേവി

ബഹ്റൈന്‍ തുറമുഖത്ത് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ക്ക് കൂട്ടിയിടിച്ച് അപകടം. കപ്പലുകള്‍ക്ക് സാരമായ കേടുപാടുകളുണ്ടായെങ്കിലും ആളുകള്‍ക്ക് പരുക്കില്ലെന്ന് റോയല്‍ നേവി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു അപകടം. എച്ച്എംഎസ് ചിഡിങ്ഫോള്‍ഡ് എന്ന കപ്പല്‍ എച്ച്എംഎസ് ബാങ്കോറിലേക്ക് ഇടിച്ചു കയറി നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

 

അപകടത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്ന് റിയര്‍ അഡ്മിറല്‍ എഡ്വേര്‍ഡ് അഹ്ല്‍​ഗ്രെയിന്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും മികച്ച ട്രെയിനിങ്ങും ഏറ്റവും മികച്ച ഉപകരങ്ങളുമാണ് കപ്പലിലുണ്ടായിരുന്നതെന്നും. എന്നിരുന്നാലും തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 

വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ മധ്യപൂര്‍വ പ്രദേശത്തേക്ക് പോയ കപ്പലുകളാണ് കൂട്ടിയിടിച്ചത്. ഹൂതി വിമതരുടെ ആക്രമണം ശക്തമായതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് സൈന്യം കടലില്‍ സാന്നിധ്യം ശക്തമാക്കിയതും ചരക്ക് കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ തുടങ്ങിയതും. പന്ത്രണ്ടിലേറെ സ്ഥലങ്ങളില്‍ ബ്രിട്ടീഷ് സൈന്യം യുഎസ് സൈന്യവുമായി ചേര്‍ന്ന് ബോംബാക്രമണവും നടത്തിയിരുന്നു.