സന്ദർശക വീസ പുതുക്കല്‍; ഒമാനിലേക്കുള്ള ബസുകളിൽ വൻതിരക്ക്

uae-renewalvisa
SHARE

സന്ദർശക വീസ പുതുക്കാൻ യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള ബസുകളിൽ വൻതിരക്ക്. വിമാനനിരക്ക് വർധനയാണ് ബസുകളെ ആശ്രയിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. വീസമാറ്റ പാക്കേജുകളുമായി ഒട്ടേറെ ട്രാവൽ ഏജൻസികളും രംഗത്തുണ്ട്. 

തിരക്കേറിയതിനാൽ ബസിന് ടിക്കറ്റ് ലഭിക്കണമെങ്കിൽ വീസ കാലാവധി തീരുന്നതിന് പത്തുദിവസം മുൻപെങ്കിലും അപേക്ഷിക്കേണ്ട സ്ഥിതിയാണെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ദിവസം നൂറിലേറെപേരാണ് പാക്കേജിനെക്കുറിച്ച് അന്വേഷിക്കുന്നത്. ആയിരം മുതൽ 1100 ദിർഹം വരെയാണ് വീസ മാറ്റ പാക്കേജിന് ഏജൻസികൾ ഫീസ് ഈടാക്കുന്നത്. 

ഒമാനിലേക്കുള്ള സന്ദർശക വീസ, എക്സിറ്റ് ഫീസ്, ഒരു ദിവസത്തെ താമസം എല്ലാം ഉൾപ്പെടെയാണിത്. എയർപോർട് ടു എയർപോർട് വീസ മാറ്റത്തിനുള്ള വിമാനടിക്കറ്റ് നിരക്കിനെ അപേക്ഷിച്ച് 500 ദിർഹം വരെ കുറവാണിത്. സന്ദർശക വീസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നതിനാലാണ് ഏറ്റവും അടുത്ത രാജ്യമെന്ന നിലയിൽ മിക്കവരും ഒമാൻ തിരഞ്ഞെടുക്കുന്നത്. 

UAE visit visa change: Buses to Oman 'fully booked' amid airfare increase

MORE IN GULF
SHOW MORE