saudi-premiumvisa

സ്വദേശി സ്പോൺസർമാരില്ലാതെ വിദേശികൾക്ക് സൗദിയിൽ തൊഴിലെടുക്കാൻ സ്വാതന്ത്ര്യം നൽകുന്ന പ്രീമിയം ഇഖാമ കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച് സൗദി. പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാർഡ് മാതൃകയിലുള്ള പ്രീമിയം റസിഡൻസി പെർമിറ്റിനായി അഞ്ച് വിഭാഗക്കാർക്ക് അപേക്ഷിക്കാം.

 

ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളിലെ വിദഗ്ധരും വിവിധ വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്നവർക്കും പുറമെ സ്പെഷ്യൽ ടാലന്റ്, ഗിഫ്റ്റഡ്, കലാകായിക പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, വ്യവസായ സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിങ്ങനെ  അഞ്ച് വിഭാഗകാർക്കാണ് പ്രീമിയം ഇഖാമ അനുവദിച്ചത്.  നാലായിരം റിയാലാണ് ഫീസ്. അഞ്ചുവർഷമാണ് കാലാവധി. അതിന് ശേഷം മുൻകാലയളവിലെ പ്രവർത്തനം കർശന പരിശോധിച്ചശേഷം മാത്രമേ ഇഖാമ പുതുക്കുകയുള്ളൂ. 

 

അഞ്ച് വർഷത്തിനിടെ 30 മാസമെങ്കിലും തുടർച്ചയായോ ഇടവിട്ടോ രാജ്യത്ത് താമസിച്ചിരിക്കണം. ആരോഗ്യ, ശാസ്ത്രം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രത്യേക കഴിവുള്ളവര്‍ക്ക്, സൗദിയില്‍ അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെങ്കില്‍ സ്പെഷ്യല്‍ ടാലന്‍റ് ഇഖാമ അനുവദിക്കും. ഗവേഷകര്‍ക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയും, ചുരുങ്ങിയത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും, 14,000 റിയാല്‍ പ്രതിമാസ ശമ്പളവും വേണം. ആരോഗ്യ-ശാസ്ത്ര മേഖലകളിലെ വിദഗ്ധര്‍ക്ക് 35,000 റിയാലും, എക്സിക്യൂട്ടീവുകള്‍ക്ക് 80,000 റിയാലും ചുരുങ്ങിയ ശമ്പളം വേണം. കലാ-കായിക-സാംസ്കാരിക മേഖലയിലെ പ്രതിഭകള്‍ക്ക് ഗിഫ്റ്റഡ് റസിഡന്‍സി അനുവദിക്കും. 

 

അവരുടെ കഴിവും അനുഭവ സമ്പത്തും സൗദിയില്‍ പ്രയോജനപ്പെടുത്തണം എന്ന വ്യവസ്ഥയുണ്ട്. ഇൻവെസ്റ്റർ റസിഡൻസിക്ക് ഇൻവെസ്റ്റ്മെൻറ് ലൈസൻസിനൊപ്പം, 70 ലക്ഷം റിയാലിൽ കുറയാതെ നിക്ഷേപം നടത്തുകയും വേണം. 10 പെര്‍ക്കെങ്കിലും ജോലി നൽകണമെന്നും വ്യവസ്ഥയുണ്ട്.  പുതിയ തരം നിക്ഷേപങ്ങള്‍ കൊണ്ടുവരുന്ന സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്കാണ് ഓന്‍റ്റപ്രണര്‍ ഇഖാമ. രണ്ട് വിഭാഗങ്ങളിലായാണ് ഇത് നൽകുന്നത്. വസ്തു സ്വന്തം പേരില്‍ ഉള്ളവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഓണര്‍ റസിഡന്‍സി നല്‍കും. 

 

ധനകാര്യ സ്ഥാപനങ്ങളുടെ സഹായം ഇല്ലാത്ത 40 ലക്ഷം റിയാലിന്‍റെ ആസ്തി ഉണ്ടായിരിക്കണം. 2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവിൽ വന്നത്. പ്രീമിയം ഇഖാമ നിയമത്തിലെ പുതിയ മാറ്റങ്ങൾ   മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ക്ക്   പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ.

 

Saudi Arabia announces criteria for five new premium residency categories