പുതുവൽസരദിനത്തിൽ ഷാർജയില്‍ വാഹനാപകടം; 2 മലയാളികള്‍ മരിച്ചു

845x440-Accident
SHARE

പുതുവൽസരദിനത്തിൽ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു തിരുവനന്തപുരം സ്വദേശികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പോങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാർജ - അജ്‌മാൻ റോഡിലാണ് അപകടം. 

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ജാസിം ഭാര്യയും രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ദൈദ് ആശുപത്രിയിൽ ചികിൽസയിലാണ്. മക്കളായ ഇഷ , ആദം എന്നിവരും സുഹൃത്ത് ഹാഷിക്ക് കടക്കലും പരുക്കുകളോടെ ആശുപത്രിയിലാണ്.  പുതുവർഷം ആഘോഷിക്കാൻ ഫുജൈറയിൽപോയി മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ച സനോജ് ഷാജഹാന്റെ കുടുംബം രണ്ടുദിവസം മുൻപാണ് നാട്ടിലേക്ക് പോയത്.

MORE IN GULF
SHOW MORE