uae-record

2024നെ റെക്കോർഡ് നേട്ടത്തോടെ വരവേറ്റ് യുഎഇ. അബുദാബിയിലും റാസൽഖൈമയിലുമായി ആറ് റെക്കോർഡുകളാണ് പുതുവൽസരാഘോഷങ്ങളോട് അനുബന്ധിച്ച് യുഎഇ സ്വന്തമാക്കിയത്. വർണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ഗാനമേളകളുമൊക്കെയായി വിപുലമായി ആഘോഷങ്ങളോടെയാണ് യുഎഇയെ പുതുവർഷേത്തെ നെഞ്ചേറ്റിയത്.

Fireworks light up the sky by the landmark Burj al-Arab luxury hotel tower in Dubai at midnight on new year's eve on January 1, 2024. (Photo by Giuseppe CACACE / AFP)

Fireworks light up the sky by the landmark Burj al-Arab luxury hotel tower in Dubai

ആറ് റെക്കോർഡുകളുമായാണ് യുഎഇ 2024നെ വരവേറ്റത്. ഒരു മണിക്കൂർ നീണ്ട വെടിക്കെട്ടിലൂടെ  ദൈർഘ്യം, അളവ്, ഡിസൈൻ എന്നിവയിലെ റെക്കോർഡുകളാണ് അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഭേദിച്ചത്. അയ്യായിരം ഡ്രോണുകളെ അണിനിരത്തിയുള്ള പരിപാടിയിലൂടെ നാലാമത്തെ റെക്കോർഡും സ്വന്തമാക്കി.

നേർരേഖയിലെ ഏറ്റവും നീളം കൂടിയ ഡ്രോൺ ഡിസ്പ്ലെ നടത്തിയാണ് റാസൽഖൈമ റെക്കോർഡ് ഇട്ടത്. പിന്നാലെ ഏറ്റവും നീളമേറിയ അക്വാട്ടിക് ഫ്ലോട്ടിങ് വെടിക്കെട്ടും തീർത്ത് രണ്ടാമത്തെ ഗിന്നസ് റെക്കോർഡും സ്വന്തമാക്കി. നാലരകിലോ മീറ്റർ നീളത്തിൽ എട്ട് മിനിറ്റ് നീണ്ടുനിന്നു വെടിക്കെട്ട്

TOPSHOT - Fireworks light up the sky by the landmark Burj al-Arab luxury hotel tower in Dubai at midnight on new year's eve on January 1, 2024. (Photo by Giuseppe CACACE / AFP)

Fireworks light up the sky by the landmark Burj al-Arab luxury hotel tower in Dubai

പുതുവൽസാരാഘോഷങ്ങളിൽ പങ്കുചേരാൻ ഉച്ചമുതൽ തന്നെ വൻജനാവലിയാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. വെടിക്കെട്ട് കണ്ട്, പുതുവർഷപുലരി പുതുപ്രതീക്ഷകളോടെ ആഘോഷമാക്കി ജനം. വർണാഭമായ വെടിക്കെട്ടാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലിഫ കാത്തുവച്ചത്. ദുബായിൽ മാത്രം 32 ഇടങ്ങളിലായി 45 വെടിക്കെട്ടുകളാണ് നടന്നത്.

വിവിധ രാജ്യങ്ങളുടെ പവനിലയങ്ങളുടെ നേതൃത്വത്തിൽ ഗ്ലോബൽ വില്ലേജിൽ മിനിറ്റുകൾ ഇടവിട്ട് ഏഴുതവണയാണ് ഗ്ലോബൽ വില്ലേജ് പുതുവർഷത്തെ വരവേറ്റത്. ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തെ പുതുവൽസാരാഘോഷങ്ങളിൽ പങ്കാളികളായത്. 

Abu Dhabi New Year’s 2024 fireworks; record-breaking display wows at Sheikh Zayed Festival