യുദ്ധം അവസാനിപ്പിക്കാൻ നടപടിയെടുക്കണം; യുഎൻ രക്ഷാസമിതിയോട് ഖത്തർ അമീർ

qatar-emir
SHARE

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സുപ്രീം കൗണ്‍സിലിന്റെ 44-ാമത് ഉച്ചകോടിക്ക് ആതിഥ്യംവഹിച്ച് ഖത്തർ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. പലസ്തീന്‍ ജനത നേരിടുന്ന മാനുഷിക ദുരന്തത്തിന്റെ വെളിച്ചത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചതെന്ന ഖത്തർ അമീറിന്റെ വാക്കുകളോടെയാണ് ഉച്ചകോടി തുടങ്ങിയത്. 

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് യുഎൻ രക്ഷാസമിതിയോട് ഖത്തർ അമീർ ആവശ്യപ്പെട്ടു. ഇസ്രായേല്‍ നടത്തുന്ന വംശഹത്യ അനുവദിക്കുന്നില്ലെന്നും  ഖത്തർ വ്യക്തമാക്കി. ഗാസ വിഷയത്തില്‍ ഉടന്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തണമെന്ന് യുഎഇയും നിലപാട് ആവർത്തിച്ചു. സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സംയുക്ത പ്രവര്‍ത്തനവും കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ ഉച്ചകോടി ചര്‍ച്ച ചെയ്തു. 

Qatar emir condemns ‘genocide’ in Gaza, urges ceasefire at GCC summit

MORE IN GULF
SHOW MORE