riyadh-expo

TAGS

 

എക്‌സ്‌പോ 2030ന് സൗദിയുടെ തലസ്ഥാന നഗരിയായ റിയാദ് വേദിയാകും.  ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പിൻതള്ളി 19 വോട്ടുകൾ നേടിയാണ് സൗദി 2030 ലെ വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയിലെ തെക്കുകിഴക്കന്‍ നഗരമായ ബുസാന്‍, ഇറ്റലിയിലെ റോം എന്നിവയ്‌ക്കെതിരെയാണ് റിയാദ് മൽസരിച്ചത്.

 

കിരീടാവകാശിയുടെ സാമൂഹിക പരിവർത്തന പദ്ധതി വഴി 2030 ഓടെ സർവ മേഖലയിലും സമ്പൂർണ മാറ്റം നടപ്പാകുന്ന രാജ്യമായി സൗദി മാറും. സൗദിയുടെ വിഷൻ 2030ന്‍റെ പര്യവസാനത്തിനൊപ്പം രാജ്യം കൈവരിച്ച നേട്ടങ്ങളും പ്രദർശിപ്പിക്കുന്നതാകും എക്സ്പോ. 2021ൽ ദുബായിലാണ് എക്സപോ അവസനമായി നടന്നത്. എക്സ്പോ 2025ന് ജപാനിലെ ഒസാക്കയാണ് ആതിഥ്യം വഹിക്കും. എക്സ്പോയ്ക്ക് മുന്നോടിയായി   2027ലെ ഏഷ്യന്‍ കപ്പിനും, 2029 ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസിനും സൗദി വേദിയാകും. 2034 ലെ ഏഷ്യന്‍ ഗെയിംസിനും ലോകകപ്പിനും ആതിഥ്യം വഹിക്കുന്നതും സൗദിയാണ്.

 

Riyadh will be the venue for Expo 2030