യുഎഇയുടെ ആകാശത്ത് ഇനി ഇലക്ട്രിക് എയർ ടാക്സികള്‍

electric-taxi
SHARE

യുഎഇയുടെ ആകാശത്ത് അടുത്ത വർഷം ഇലക്ട്രിക് എയർ ടാക്സികളെത്തും. ആറ് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന എയർ ടാക്സികൾ അടുത്ത വർഷം പരീക്ഷണപറക്കൽ തുടങ്ങും. 2026 ആദ്യപാദത്തോടെ ഇലക്ട്രിക് എയർ ടാക്സികളെ യാത്ര യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം.

കാർബൺ പുറന്തള്ളലില്ലാതെ ഗതാഗത തടസമില്ലാതാക്കാൻ കഴിയുമെന്നതാണ് ഇലക്ട്രിക് എയർ ടാക്സികളുടെ ഏറ്റവും വലിയ നേട്ടമെന്ന്  യുഎഇ ഗവർണമെന്റിലെ ഇന്നവേറ്റിവ് മൊബിലിറ്റി എക്സ്പേർട് ചീഫ് സ്പെഷ്യലിസിറ്റ് റുബ അബ്ദെലാൽ പറഞ്ഞു. ഗതാഗതതടസമില്ലാതെ യാത്രചെയ്യാനാകുന്നതോടെ യാത്രക്കാർക്ക് നാൽപത് ശതമാനം സമയലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്രചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന ഗതാഗത തടസവും ട്രാഫിക് സിഗ്നലുകളിലെ കാത്തിരിപ്പുമെല്ലാം ഒഴിവാക്കാം. ഒരു നഗരത്തിൽ മറ്റ് നഗരത്തിലേക്കുള്ള യാത്രകളും സുഗമമാകും. ഈ സമയലാഭം ഉൽപാദനക്ഷമത വർധിപ്പിക്കാൻ വഴിവയ്ക്കുമെന്നാണ് കണക്കുക്കൂട്ടൽ.

റോഡ് മാർഗം എത്തിപ്പെടാൻ പ്രയാസമുള്ള ഇടങ്ങളിലേക്ക് വേഗത്തിലും സുഗമമായും എത്താൻ ഇലക്ട്രിക് എയർ ടാക്സികൾക്ക് കഴിയും.  അടിയന്തരസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഇത് ഏറെ സഹായകമാകുമെന്നും റുബ പറഞ്ഞു.  

അടുത്തവർഷത്തോടെ ഇലക്ട്രിക് എയർ ടാക്സികൾ യാഥാർഥ്യമാക്കാനുള്ള ജോലികൾ തുടങ്ങും. ഇതിനുള്ള എയർസ്പേസ് തയ്യാറാക്കി കഴിഞ്ഞെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ പോളസി ആൻഡ് റെകുലേഷൻ ആൻഡ് അഡ്വാൻസ്ഡ് എയർ മൊബിലിറ്റി പ്രോജക്ട് മാനേജർ സീനിയർ സ്പെഷ്യലിസ്റ്റ് ഒംറാൻ ഹസ്സൻ മലെക് അറിയിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിവടങ്ങളിലായാണ് ആദ്യ വെർട്ടിപോർട്ട്സ് തയ്യാറാക്കുന്നത്.  എയർ ടാക്സികളെത്തുന്നതോടെ വിദേശനിക്ഷേപം വർധിക്കുന്നതിനൊപ്പം ജോലി സാധ്യതകൾ ഗണ്യമായി കൂടും.

അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസുമായി കാലിഫോർണിയ ആസ്ഥാനമായുള്ള എയർക്രാഫ്റ്റ് കമ്പനി ആച്ചർ ആവിയേഷൻ പങ്കാളിത്തകരാർ ഒപ്പിട്ടുകഴിഞ്ഞു.  യുഎഇയിൽ എയർ ടാക്സി ഓപ്പറേഷൻ  2026ൽ തുടങ്ങാനാണ് ധാരണ. കമ്പനിയുടെ മിഡ്നൈറ്റ് എന്ന എയർ ടാക്സി ദുബായ് എയർ ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. ഹെലികോപ്റ്റർ പോലെ വെർറ്റിക്കൽ ടെക് ഓഫ് ആൻഡ് ലാൻഡിങ് ആണ് ഇതിന്റെ പ്രത്യേകത. വിമാനം പോലെ പറക്കുകയും ചെയ്യും. പൈലറ്റിനെ കൂടാതെ ഇതിൽ നാല് പേർക്ക് യാത്ര ചെയ്യാം.

Electric air taxis will hit the skies of the UAE next year

MORE IN GULF
SHOW MORE