മഹ്സൂസ് നറുക്കെടുപ്പിൽ 45 കോടി രൂപ സമ്മാനം; വിശ്വസിക്കാനാകാതെ ശ്രീജു

Mahzooz-Draw
SHARE

ദുബായിലെ പ്രവാസി മലയാളിക്ക് മെഹസൂസ് ലോട്ടറിയുടെ 2 കോടി ദിർഹം (45 കോടി രൂപ) ബംപർ സമ്മാനം. ഫുജൈറയിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ കൺട്രോൾറൂം ടെക്നീഷനായി ജോലി ചെയ്യുന്ന ശ്രീജുവിനാണ് സമ്മാനം ലഭിച്ചത്. ബംപർ സമ്മാനം ജീവിതം മാറ്റിമറിച്ചെങ്കിലും തൽക്കാലും ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു ശ്രീജു പറഞ്ഞു. സമ്മാനം അടിച്ച കാര്യം തന്റെ കമ്പനി മാനേജർ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞും. 11 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ശ്രീജു ബാങ്ക് ലോണിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ലോട്ടറി അടിക്കുന്നത്. ബാങ്ക് ലോണില്ലാതെ വീട് സ്വന്തമാക്കാം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും ഇരട്ടക്കുട്ടികളുടെ പിതാവായ ശ്രീജു പറഞ്ഞു. കഴിഞ്ഞ 3 വർഷമായി മെഹസൂസിൽ പങ്കെടുക്കുന്നു. കന്യാകുമാരിയാണ് ശ്രീജുവിന്റെ വീട്

Malayali Youth Sreeju Wins 45 Crores from Mahzooz Draw in UAE

MORE IN GULF
SHOW MORE