കമ്പനികളെ ആശ്രയിക്കണ്ട; എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകള്‍ ഇനി ഖിവാ പ്ലാറ്റ്‌ഫോമിലൂടെ

experiment-certificate
SHARE

സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഓൺലൈൻ വഴി ലഭ്യമാകും. ഖിവാ പ്ലാറ്റ്‌ഫോമിലെ വ്യക്തിഗത അക്കൗണ്ട് വഴി സർട്ടിഫിക്കറ്റുകൾ വേഗത്തിൽ കൈപ്പറ്റാവുന്ന പുതിയ സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.  തൊഴിൽ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വർധിപ്പിക്കാനും ബിസിനസ് മേഖലക്കായി 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകാനുമാണ് ഖിവാ പ്ലാറ്റ്‌ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നത്.  പുതിയ സൗകര്യമേർപ്പെടുത്തിയതോടെ കമ്പനികളുടെ ഔദാര്യത്തിന് കാത്തുനിൽക്കാതെ ജീവനക്കാർക്ക് സർവീസ് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാകും.

The experience certificate is available online for those working in the private sector in Saudi Arabia

MORE IN GULF
SHOW MORE