
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എ പ്രവര്‍ത്തനം ആരംഭിച്ചു. 28 എയർ ലൈനുകളും ടെർമിനൽ എയിലേക്ക് പ്രവർത്തനം മാറ്റിയെന്ന് എയർപോർട്ട് ഓപ്പറേറ്റർ അറിയിച്ചു. പുതിയ ടെർമിനലിന് പ്രതിവർഷം നാലരകോടി യാത്രക്കാരെ വരെ ഉൾക്കൊള്ളാനും ഒരേസമയം 79 വിമാനങ്ങൾ കൈകാര്യം ചെയ്യാനും കഴിയും.
നവംബറിലെ ആദ്യത്തെ രണ്ടാഴ്ച 1557 വിമാനങ്ങളാണ് പുതിയ ടെർമിനലിൽ നിന്ന് ഓപ്പറേറ്റ് ചെയ്തത്. മാസാവസാനം ആകുമ്പോഴേക്കും വിമാനങ്ങളുടെ എണ്ണം 7600 കടക്കും. അടുത്തമാസം രണ്ടേക്കാൽ കോടിയിലേറെ യാത്രക്കാർ പന്ത്രണ്ടായിരത്തിലേറെ വിമാനങ്ങളിലായി അബുദാബിയിലെ പുതിയ ടെർമിനൽ വഴി യാത്രചെയ്യുമെന്നാണ് കണക്കാക്കുന്നത്.
അടുത്ത ഫെബ്രുവരിയിലാണ് ടെർമിനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടെ സയിദ് രാജ്യാന്തര വിമാനത്താവളമെന്നായിരിക്കും അബുദാബി രാജ്യാന്താര വിമാനത്താവളം അറിയപ്പെടുക.
All airlines shift operations to new Abu Dhabi airport terminal A