കൊലപാതകം നടന്ന് ഒരു മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടി; പൊലിസ് ഡാ

crimewbnewgulf
SHARE

കൊലപാതകം നടത്തി രക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ ഒരു മിനിറ്റിനുള്ളില്‍ പിടികൂടി അജ്മാന്‍ പൊലിസ്. ഏഷ്യന്‍ പൗരനാണ് പിടിയിലായ പ്രതി. കൊല്ലപ്പെട്ടയാളുടെ റൗദയിലെ വീടിന്റെ വാതിലില്‍ പ്രതി മുട്ടുന്നത് കണ്ട് താമസക്കാര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഒരു മിനിറ്റിനുള്ളില്‍ പൊലിസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. 

വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ കാരണങ്ങളും പ്രതി വെളിപ്പെടുത്തി. കൊല്ലപ്പെട്ടയാളുമായി സ്വന്തം രാജ്യത്ത് ചില തര്‍ക്കങ്ങളുണ്ടെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ റെക്കോര്‍ഡ് വേഗത്തില്‍ പിടികൂടിയ പട്രോളിങ് ടീമിന് അഭിനന്ദന പ്രവാഹമാണ്. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Police arrested murder suspect within one minute, record

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN GULF
SHOW MORE