മുൻജന്മത്തെക്കുറിച്ച് പറഞ്ഞത് കുറ്റമായി തോന്നുന്നില്ല; വിവാദങ്ങളോട് പ്രതികരിച്ച് ലെന

lena-bookfest
SHARE

പ്രാക്ടീസിങ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടി ലെന. മാനസികാരോഗ്യത്തെക്കുറിച്ചും പൂ‍ർവജന്മത്തെക്കുറിച്ചുമുള്ള തന്റെ അനുഭവങ്ങളാണ് പങ്കുവച്ചത്. ലെനയുടെ പരാമർശനങ്ങൾക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ രംഗത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അവർ.

ഓ‌‌ട്ടോബയോഗ്രഫി ഓഫ് ദി ഗോഡ് എന്ന പുസ്തകം ഇറങ്ങിയതിന് പിന്നാലെ മാനസികാരോഗ്യത്തെക്കുറിച്ചും പൂർവജന്മത്തെക്കുറിച്ചും നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതോടെ ലെന പ്രാക്ടീസിങ് ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നും അശാസ്ത്രീയത പ്രചരിപ്പിക്കുന്നെന്നും ആരോപിച്ച് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ രംഗത്തെത്തി. മുൻജന്മത്തെക്കുറിച്ച് പറഞ്ഞത് കുറ്റമായി തോന്നുന്നില്ലെന്നും ലെന കൂട്ടിച്ചേര്‍ത്തു. വിമർശനങ്ങൾ പുസ്തകത്തെ കൂടൂതൽ വായനക്കാരിലേക്ക് എത്തിക്കാൻ ഇടയാക്കി. വിമർശനങ്ങൾ മാനസിക സംഘർഷമുണ്ടാക്കിയോ എന്ന ചോദ്യത്തിനും നടി മറുപടി നല്‍കി. ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് എത്തിയതായിരുന്നു ലെന. മിനി ഷർമയ്ക്ക് നൽകി മഞ്ജു രമണനാണ് പുസ്തകം പ്രകാശനം ചെയ്തത്. സദസുമായി ഒരുമണിക്കൂറോളം സംവദിച്ച ശേഷമാണ് ലെന മടങ്ങിയത്. 

The Autobiography of god; controversy and statement

MORE IN GULF
SHOW MORE