ഷാർജ പുസ്തകമേള; ഇസ്രയേൽ പലസ്തീൻ യുദ്ധത്തിന്റെ ഭീകരത വിവരിച്ച് പവലിയൻ​

unfinished storyes
SHARE

ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തിയാൽ  ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ ഭീകരത വിളിച്ച് പറഞ്ഞൊരു പവലിയൻ കാണാം. ഇന്ത്യക്കാരായ മൂന്ന് സ്ത്രീകളുടെ സംരംഭമായ ഉഹീബുക്ക് ആണ് ഗാസയിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ എഴുതിവച്ച് ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുന്നത്

ഗാസയിൽ കൊല്ലപ്പെട്ട 7000 ത്തോളം പേരുടെ പേരുകളുണ്ട് ഈ പോസ്റ്ററിൽ. തീരാത്ത കഥകളായി മരണങ്ങൾ ഏറി വരുന്ന സാഹചര്യത്തിലാണ് ഇതിവിടെ ഇങ്ങനെ എഴുതിവയ്ക്കാൻ ഉഹീബുക്ക് സംരംഭകർ തീരുമാനിച്ചത്.

തൃശൂർ സ്വദേശിയായ മെഹ്നാസ് അൻഷയുടെയും വയനാട് സ്വദേശിയായ ഷബ്ന ഇബ്രാഹിമിന്റെ ഭോപ്പാൽ സ്വദേശിയായ സാദിയ  അൻവറിന്റെ സംരംഭമാണ് ഉഹീബുക്ക്. സ്ത്രീകൾ മാത്രമാണ് ഇവിടുത്തെ ജീവനക്കാർ. മക്കൾക്ക് വേണ്ടി കഥകളെഴുതി തുടങ്ങി പിന്നെ അതൊരു പബ്ലിഷിങ് കമ്പനിയിലേക്ക് വളരുകയായിരുന്നു. ഇതിനകം 27 പുസ്തകങ്ങൾ ഉഹിബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബുക്ക് സ്റ്റോളിലെത്തുന്നവർക്കായ് മേക്ക് എ വിഷ്, ലീവ് എ വിഷ് എന്നൊരു ആശയം കൂടി അവതിരിപ്പിച്ചിട്ടുണ്ട് ഇവർ. ഇവിടെ ഇങ്ങനെ കുറിച്ചിട്ട ആശംസങ്ങളിലൊന്ന് എടുത്ത് വായിക്കാം.. പിന്നാലെ എത്തുന്നവർക്കായി ആശംസങ്ങൾ നേരുകയും ചെയ്യാം

Pavilion describing the horrors of the Israel-Palestine war

MORE IN GULF
SHOW MORE