മസ്കത്ത് മാർ ഗ്രീഗോറിയോസ്‌ മഹാ ഇടവകയിൽ പെരുന്നാൾ ആചരണം

muscut-palliperunnal
മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ 51-‍ാമത്‌ ഇടവക ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഡോ . ഗീവർഗീസ്‌ മാർ തെയോഫിലോസ്‌ തിരുമേനി നിർവഹിക്കുന്നു.
SHARE

മസ്കത്തിലെ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ 51-‍ാമത്‌ ഇടവക ദിനാചരണവും ആദ്യഫല പെരുന്നാളും വിവിധ പരിപാടികളോടെ ആഘോഷിച്ചു.  പരിശുദ്ധ പരുമല തിരുമേനിയുടെ 121-‍ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച്‌ റുവി സെന്റ്‌. തോമസ്‌ പള്ളിയിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയെ തുടർന്നാണ് ഇടവകദിനാചരണ പരിപാടികൾക്ക്‌ തുടക്കം കുറിച്ചത്‌.  

ഇടവക ദിനാചരണത്തിന്റെ  ഉദ്ഘാടനം സഭയുടെ അഹ്മമ്മദാബാദ്‌ ഭദ്രാസന മെത്രാപ്പോലീത്താ ഡോ . ഗീവർഗീസ്‌ മാർ തെയോഫിലോസ്‌ തിരുമേനി നിർവഹിച്ചു. ഇടവക വികാരി ഫാ. വർഗീസ്‌ റ്റിജു ഐപ്പ്‌, അസ്സോ. വികാരി ഫാ. എബി ചാക്കോ, ഫാ. ഫിലിപ്പ്‌ തരകൻ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ്‌ യോഹന്നാൻ, ഏബ്രഹാം മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ-ജൂനിയർ ക്വയർ സംഘങ്ങൾ, ഏരിയാ ഗ്രൂപ്പുകൾ എന്നിവരുടെ ഗാനാലാപനം, ആദ്യഫല ലേലം, ആത്മീയ സംഘടനകളുടെ വിവിധ കലാപരിപാടികൾ, മൽസരങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ട്രസ്റ്റി ബിജു ജോർജ്‌, കോ-ട്രസ്റ്റി ഡോ. കുര്യൻ ഏബ്രഹാം, സെക്രട്ടറി സജി ഏബ്രഹാം, കൺവീനർ ജോൺ പി. ലൂക്ക്‌, ഭരണ സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Muscat: Mar Gregorious Orthodox Maha Edavaka

MORE IN GULF
SHOW MORE