101 അമ്മയോർമ്മകള്‍ , പുസ്തകപ്രകാശനം ഷാര്‍ജയില്‍

AmmaBookrelease-31
SHARE

101 അമ്മയോർമ്മകളുമായി പുസ്തകം. ഷാർജയിൽ നടന്ന ചടങ്ങിൽ നൂറിലേറെ അമ്മമാരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. വാക്കിതൾ കൂട്ടായ്മയാണ് പുസ്തകം പുറത്തിറക്കിയത്. അമ്മയെക്കുറിച്ചുള്ള മക്കളുടെ ഓർമകളാണ് അമ്മ ഹൃദയതാരകം എന്ന പുസ്തകം. ശശി തരൂർ എം.പി, സി. രാധാകൃഷ്ണൻ, എം.ജയകുമാർ, റസൂൽ പൂക്കുട്ടി, എം.കെ.മുനീർ, എം.എൻ. കാരശേരി തുടങ്ങി സമൂഹത്തിന്റെ വിവിധതുറകളിലുള്ള 101 പേരുടെ ഓർമക്കുറിപ്പുകളാണ് പുസ്തകം. വിവിധമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ മുതൽ സാധാരണക്കാർ വരെയുണ്ട് എഴുത്തുകാരുടെ കൂട്ടത്തിൽ. കേരളത്തിന് പുറമെ യുഎഇയിലെ പ്രവാസി മലയാളികളുടെ എഴുത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. ബഷീർ തിക്കോടി എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശനം ഷാർജ സഫാരി മോളിൽവച്ചായിരുന്നു. ഷെയ്ഖ് അബ്ദുൽ അസീസ് ഹുമൈദ് സഖർ അൽ ഖാസിമി,  പാൻ ഗൾഫ് ബഷീറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.

നൂറിലേറെ അമ്മാമാർ ചടങ്ങിന് സാക്ഷിയായി. 101 അമ്മമാരുടെ സാന്നിധ്യത്തിൽ പ്രകാശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അതിലേറെ അമ്മമാരെത്തിയത് ചടങ്ങിന് മാറ്റുകൂട്ടി. എഴുത്തുകാരി കെ. ഇന്ദുലേഖ മുഖ്യ അതിഥിയായിരുന്നു. 

പ്രകാശനചടങ്ങിൽ പങ്കെടുത്ത എല്ലാ അമ്മമാരെയും പ്രശസ്തിപത്രവും ഉപഹാരവും നൽകി ആദരിച്ചതാണ് യാത്രയാക്കിയത്. തുടർന്ന് അമ്മ ഓർമകളെഴുതിയവരുൾപ്പെടെ ആശംസകൾ നേർന്നു.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

https://www.whatsapp.com/channel/0029Va7NsJ86GcGNBt3Knj3r?fbclid=IwAR0mo5w6iwNHwXXHzH9bM0vZr_xIql05FkeA_xmi5oRRKhoIiLn_ZSy11k4

MORE IN GULF
SHOW MORE