gulf-02

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഓവർടേക്ക് ചെയ്യാൻ ഇടത് ലൈനിലൂടെ വരുന്നവാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ 400 ദിർഹം പിഴ ഈടാക്കും. വേഗം കുറച്ചുപോകുന്നവർ വലത് ലെയ്ൻ ഉപയോഗിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.  

 

ഹൈവേയിൽ നിശ്ചിത അകലം പാലിക്കണമെന്നും അനാവശ്യമായി ഹോൺ മുഴക്കിയോ ഹൈ ബീം ലൈറ്റുകൾ ഉപയോഗിച്ചോ മറ്റ് യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.  വേണ്ടത്ര അകലം പാലിക്കാതെ വാഹനമോടിക്കുന്നതാണ് ഏറ്റവും കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നത്. അബുദാബിയിൽ ഇത് ശ്രദ്ധയിപ്പെട്ടാൽ വാഹനം പിടിച്ചെടുക്കും. പിന്നെ വണ്ടി തിരിച്ചുകിട്ടണമെങ്കിൽ 5000 ദിർഹം അടയ്ക്കണം. മൂന്നുമാസത്തിനകം വണ്ടി തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും. ഇതുകൂടാതെ നിയമം ലംഘിച്ചതിന് 400 ദിർഹം പിഴ ഈടാക്കും. ഡ്രൈവ‍ർക്ക് നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും.   

 

Dh400 fine in UAE: Police issue warning about not allowing vehicles to overtake