ദുബായ്–തിരുവനന്തപുരം വിമാനം അനിശ്ചിതമായി വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

File Photo

യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാത്രി 8.45ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 544 വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.  ചെക്ക് ഇൻ സമയത്തിന് തുടങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം വൈകുമെന്ന കാര്യം യാത്രക്കാർ അറിയുന്നത്. ഇതോടെ ഇരുനൂറിലേറെ യാത്രക്കാരാണ് ദുരിതത്തിലായത്. തിരുവനന്തപ്പുരത്തേക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ ദുബായിലെത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം പുലർച്ചെ അഞ്ചുമണിക്ക് വിമാനം പുറപ്പെടുമെന്നാണ് ദുബായ് വിമാനത്താവളത്തിൻറെ വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

Dubai-Thiruvananthapuram flight delayed indefinitely

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.