യുഎഇ ഗോള്‍ഡന്‍ വീസ വാങ്ങാനെത്തിയത് ആടിനെയുമായി; ഫിറോസ് ചുട്ടിപ്പാറയ്ക്ക് അംഗീകാരം

froz1233
SHARE

ഫൂഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന്  വീസ ഏറ്റുവാങ്ങാനെത്തിയത് ആടിനെയുമായി.  ഇഖ്ബാലിന് സമ്മാനമായി ആടിനെയാണ് ഫിറോസ് നൽകിയത്. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് യുഎഇ സർക്കാർ 10 വർഷത്തെ ഗോൾഡൻ വീസ അനുവദിക്കുന്നത്.

ലാലേട്ടനും മമ്മൂട്ടിക്കും ഒക്കെ കിട്ടിയൊരു സാധനം വാങ്ങാന്‍ പോവുകയാണെന്നും പറഞ്ഞ് ഒരു വിഡിയോയും  ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ കിട്ടിയാല്‍ ഒരുപാട് ഉപകാരമുണ്ട് എന്നാണ് കേട്ടത്, കൃത്യമായ അറിവൊന്നും ഇല്ലെന്നും ,ഗോള്‍ഡന്‍ വീസ ലഭിക്കാന്‍ കാരണക്കാരായത്  പ്രേക്ഷകരാണെന്നും അതിനു നന്ദി അറിയിക്കുന്നതായും ഫിറോസ് പറഞ്ഞു. 

Firozchuttippara got UAE Golden visa

MORE IN Gulf
SHOW MORE