റിയാദിൽ പൊളളലേറ്റ് ചികിൽസയിലായിരുന്ന മലയാളി യുവാവ് മരിച്ചു

riyadh-death
SHARE

റിയാദിൽ പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിൽസയിലായിരുന്ന  മലയാളി യുവാവ് മരിച്ചു. കണ്ണൂർ പേരാവൂര്‍ മുഴക്കുന്ന് സ്വദേശി ഫുസൈല്‍ (37) ആണ് മരിച്ചത്. താമസിക്കുന്ന മുറിയിൽ ഗ്യാസ് ചോർന്ന് തീ ആളിപ്പടർന്നാണ് അപകടം. ഗ്യാസ് സിലിണ്ട‍ർ പൊട്ടിത്തെറിച്ചിരുന്നില്ല.  ഒലയ്യ അക്കാരിയ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് ഫുസൈല്‍ ജോലി സ്ഥലത്ത് എത്തിയത്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കുമെന്ന് റിയാദിലുളള സഹോദരന്‍ അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഐസിഎഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

A young Malayali who was being treated for burns died in Riyadh

MORE IN Gulf
SHOW MORE