
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വിദേശ കറൻസി വിൽപ്പന നടത്തിയ പ്രതികളെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. യഥാർത്ഥ കറൻസികളാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതികൾ വ്യാജ വിദേശ കറൻസികൾ നൽകിയിരുന്നത്.
കറൻസിയുടെ യഥാർഥ മൂല്യത്തിന്റെ അൻപത് ശതമാനം കിഴിവ് വാഗ്ദാനം ചെയ്തായിരുന്നു ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ആവശ്യക്കാർ ബന്ധപ്പെടുമ്പോൾ വ്യാജ കറൻസി കൈമാറി,, പകരം യഥാർത്ഥ യുഎഇ ദിർഹം കൈപ്പറ്റും. കബളിപ്പിക്കപ്പെട്ടതായി ഇടപാടുകാർ മനസ്സിലാക്കുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിട്ടുണ്ടാവും.
ഇത്തരം തട്ടിപ്പുകളെക്കുറിച്ചുളള പരാതികൾ ലഭിച്ചതിനെതുടർന്ന് ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
UAE cracks down on gang peddling counterfeit currency via social media