‘സൗദി നൗ’; സൗദി അറേബ്യയിൽ പുതിയ ചാനൽ; ദേശീയദിനത്തില്‍ ആരംഭം

saudiwb
SHARE

 രാജ്യത്തിന്റെ 93-ാം ദേശീയ ദിനത്തിൽ “സൗദി നൗ' എന്ന പേൽ സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നതായി വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ ദോസരി പ്രഖ്യാപിച്ചു.ഇൗ മാസം 23ന് സൗദി ദേശീയ ദിനത്തിൽ ചാനൽ പ്രവർത്തനം ആരംഭിക്കും. എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും പ്രവർത്തനങ്ങളും സംപ്രേഷണം ചെയ്യുന്നതിനുള്ള സൗദിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായാണ് നൗ ചാനൽ പ്രവർത്തിക്കുക.

പ്രാദേശികവും രാജ്യാന്തരവുമായ എല്ലാ രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, വിനോദ മേഖലകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിലും മറ്റും  രാജ്യത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കലുമാണ് പുതിയ ചാനൽ ലക്ഷ്യമിടുന്നത്.  

“സൗദി നൗ” ചാനൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ സിഇഒ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാരിതി പറഞ്ഞു.പുതിയ ചാനൽ ഇവന്റുകൾ നേരിട്ട് കവർ ചെയ്യുന്നതിനും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിച്ച് പ്രേക്ഷകരുമായി ആശയവിനിമയം നടത്തുന്നതിനും ആവശ്യമായ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും അവസരങ്ങൾ, പ്രവർത്തനങ്ങൾ, എക്സിബിഷനുകൾ,കോൺഫറൻസുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

'Saudi Now', New channel in Saudi Arabia; Commencement on National Day

MORE IN GULF
SHOW MORE