
കഴിഞ്ഞ ദിവസം അബുദാബിയിൽ വാഹനമിടിച്ചു മരിച്ച കോട്ടയം മുണ്ടക്കയം കോരിത്തോട് (പുളിന്താനംപടി) സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസിന്റെ (25) മൃതദേഹം എയർ അറേബ്യ അബുാദബി വിമാനത്തിൽ നാട്ടിലേക്കയച്ചു. ഇന്ന് (വെള്ളി) രാവിലെ 11ന് വീട്ടിൽ പൊതുദർശനം. സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2ന് കോരുത്തോട് സെന്റ് ജോർജ് ചർച്ചിൽ.
അബുദാബിയിലെ യാസ് ഐലൻഡിലെ ഭൂഗർഭ പാതയിൽ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. സിറിയക്കാരൻ ഓടിച്ച വാഹനം ഇടിച്ചു തെറിച്ചുവീണ ടിറ്റു തൽക്ഷണം മരിച്ചു. തത്‍വീർ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എൽഎൽസിയിൽ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു. തോമസിന്റെയും മേരിയുടെയും മകനാണ്. ടിറ്റുവിന്റെ സഹോദരി ലിറ്റി തോമസും 10 വർഷം മുൻപ് വാഹനാപകടത്തിലാണ് മരിച്ചത്. സഹോദരൻ: ടിബിൻ തോമസ്.
Abu Dhabi accident; A young malayalee expatriate died