യുഎഇയില്‍ ഐ ഫോണ്‍ 15 സീരിസ്; ഇന്നു മുതല്‍ ഓര്‍ഡര്‍ ചെയ്യാം

iphonewb
SHARE

യുഎഇയിൽ ഐ ഫോൺ 15 സീരിസിനായുള്ള ഓഡറുകൾ ഇന്ന് (15) വൈകുന്നേരം നാല് മണി മുതൽ സ്വീകരിച്ച് തുടങ്ങും. 3399 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. ഉപോഭക്താക്കൾക്ക് ഈ മാസം 22 മുതൽ പുതിയ ഐ ഫോൺ ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങും. കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ നിറങ്ങളിൽ ഐ ഫോൺ 15നും 15 പ്ലസും ലഭ്യമാണ്.

ബ്ലാക് ടൈറ്റാനിയം, ബ്ലു ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ നിറങ്ങളിൽ 15 പ്രോ ലഭിക്കും. യുഎസ്ബി സി പോ‍ർട്ടും വേഗതയേറിയ പുതിയ ചിപ്സെറ്റ് എ17നുമാണ് പുതിയ സീരിസിന്റെ പ്രത്യേക. ആപ്പിലിന്റെ ഐ ഫോൺ പതിനഞ്ചിന് തുടക്കത്തിലെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് യുഎഇ ആസ്ഥാനമായുള്ള റീട്ടെയ്ലർമാർ പറഞ്ഞു. 

ഇതോടെ 14 സിരീസിന്റെ വില കുറഞ്ഞു. 2999 ദിർഹം മുതൽ ഐ ഫോൺ 14 ലഭ്യമായി തുടങ്ങി. 14 പ്ലസിന് 3999 ദിർഹം ആണ് നിലവിലെ വില. ആപ്പിൽ വെബ് സൈറ്റിൽ പക്ഷെ 14 പ്രോ മോഡൽ നിലവിൽ ലഭ്യമല്ല. പുതിയ ആപ്പിൾ വാച്ചുകളും എയർപോഡ് പ്രോയും 22ന് മുതൽ സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങും.

IPhone 15 series in UAE, order from today

MORE IN GULF
SHOW MORE