ആകാശവും കീഴടക്കി; സുൽത്താൻ അൽ നെയാദി ഇനി നാട്ടിലേക്ക്

gulf
SHARE

ബഹിരാകാശത്തെ ചരിത്രദൗത്യത്തിന് ശേഷം യുഎഇയുടെ ബഹിരാകാശ സ‍ഞ്ചാരി സുൽത്താൻ അൽ നെയാദി തിങ്കളാഴ്ച നാട്ടിൽ തിരിച്ചെത്തും. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ റിക്കവറി പരിപാടികളിൽ പങ്കെടുക്കുകയാണ് നെയാദി. അറബ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഈ മാസം നാലിനാണ് നെയാദി ഭൂമിയിൽ തിരിച്ചെത്തിയത്.

നാസ നടത്തിയ ഡീബ്രിവിങ് അഭിമുഖത്തിൽ ബഹിരാകാശനിലയത്തിലെ വിശേഷങ്ങൾ നെയാദി പങ്കുവച്ചിരുന്നു. ബഹിരാകാശത്ത് നടന്ന ആദ്യ അറബ് പൗരൻ എന്ന റെക്കോർഡും ഇനി നെയാദിക്ക് സ്വന്തം. ഏറ്റവും കൂടുതൽ സമയം ബഹിരാകാശനിലയത്തിൽ ചെലവഴിച്ച ആദ്യ എമറാത്തിയാണ് അദ്ദേഹം. ചരിത്രനേട്ടത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തുന്ന നെയാദിക്ക് വൻവരവേൽപ്പാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. എന്നാൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Sultan Al Neyadi returns to Emirates

MORE IN GULF
SHOW MORE