
യുഎഇയുടെ സമ്പദ് വ്യവസ്ഥ ആദ്യ പാദത്തിൽ 3.8 ശതമാനം വളര്‍ച്ച നേടിയെന്നും വർഷം മുഴുവൻ ഇത് തുടരുമെന്നും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. ഗതാഗതമേഖല 10.9ശതമാനവും നിർമാണമേഖല 9.2 ശതമാനവും വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക വളർച്ചയെ നയിക്കുന്നതിൽ വിനോദസഞ്ചാരമേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ന്റെ ആദ്യ പകുതിയിൽ, ദുബായ് രാജ്യാന്തരവിമാനത്താവളം വഴിയുള്ള യാത്രക്കാരുടെയും ദുബായിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെയും എണ്ണം കോവിഡിന് മുൻപുള്ള കാലത്തേക്കാൾ കൂടുതലാണ്. ഒപെക് റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം യുഎഇയിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ എണ്ണം നാൽപത് ശതമാനം വർധിക്കും. യുഎഇയ്ക്ക് ഒപ്പം സൗദി അറേബ്യയിലും വളര്‍ച്ച ശക്തമായി തുടരുകയാണെന്നും ഒപെക് ചൂണ്ടിക്കാട്ടി.
OPEC Report on Dubai Financial status