ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു

zayan-death-2
SHARE

ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു.  ബഹ്‌റൈനിൽ ബിസിനസ് നടത്തിവരുന്ന കണ്ണൂർ  പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ പതിനൊന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണാണ് അപകടം. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു.  അടുത്തിടെയാണ് സയാനും കുടുംബവും ഒമാനിൽ  നിന്നും ബഹ്റൈനിലേക്ക് എത്തിയത്.

Malayali student dies after falling from balcony in Bahrain

MORE IN GULF
SHOW MORE