'കടിക്കണോടാ നിനക്ക്?' കുതിരയെ താലോലിച്ച് ഷെയ്ഖ് ഹംദാന്‍; വൈറല്‍ വിഡിയോ

sheikhhamdanhorse-12
SHARE

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൃഗസ്നേഹം പ്രത്യേകിച്ചും കുതിരകളോടുള്ള പ്രിയം വളരെ പ്രശസ്തമാണ്. അരുമകളോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും രാജകുമാരന്‍ പതിവായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഷെയ്ഖ് ഹംദാന്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഷെയ്ഖ് ഹംദാന്റെ ഉടുപ്പില്‍ പിടിച്ച് കടിക്കാന്‍ ശ്രമിക്കുന്ന കുതിരയെ വിഡിയോയില്‍ കാണാം. 'നിനക്കെന്നെ കടിക്കണോടാ' എന്ന് ഹംദാന്‍ രാജകുമാരന്‍ സ്നേഹപൂര്‍വം കുതിരയോട് ചോദിക്കുന്നതും കേള്‍ക്കാം. വീണ്ടും വസ്ത്രത്തില്‍ പിടിച്ച് കുതിര കടിച്ച് വലിക്കാന്‍ ശ്രമിക്കുന്നതോടെ 'നോ നോ  എന്ന് പറഞ്ഞ് അദ്ദേഹം ചിരിക്കുന്നതും വിഡിയോയില്‍ കാണാം. 

Horse tries to 'bite' Sheikh Hamdan; Dubai Crown Prince's video goes viral

MORE IN GULF
SHOW MORE